കുവൈത്തില്‍ 795 പേര്‍ക്ക് കൂടി കോവിഡ്; അഞ്ച് മരണം

രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 129,638 ആയി
കുവൈത്തില്‍ 795 പേര്‍ക്ക് കൂടി കോവിഡ്; അഞ്ച് മരണം

കുവൈത്ത് സിറ്റി: കുവൈത്തില്‍ 795 പേര്‍ക്ക് കൂടി കോവിഡ് 19 ബാധിച്ചു. രാജ്യത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 129,638 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് അഞ്ചു പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 799 ആയി.

വ്യാഴാഴ്ച 822 പേര്‍ കൂടി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 120,564 ആയി ഉയര്‍ന്നു.

നിലവില്‍ 8,275 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 115 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 7,403 പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 947,921 ആയി.

Related Stories

Anweshanam
www.anweshanam.com