ലോകത്ത് 7.71 കോടി കോവിഡ് ബാധിതര്‍; മരണം 16,99,118

24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്ത് 7.71 കോടി കോവിഡ് ബാധിതര്‍; മരണം 16,99,118

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ ഏഴ് കോടി എഴുപത്തിയൊന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 16,99,118 പേര്‍ രോഗം ബാധിച്ച് മരിച്ചു. അതേസമയം, രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി നാല്‍പത് ലക്ഷം കടന്നു.

അമേരിക്കയില്‍ ഇതുവരെ 1,82,64,543 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 1,80,187 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 3,24,849 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി കടന്നു.

അതേസമയം, ഇന്ത്യയില്‍ 1,00,56,248 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയതത്. രാജ്യത്ത് നിലവില്‍ 3,02,343 പേരാണ് ചികിത്സയിലുള്ളത്. തൊണ്ണൂറ്റിയാറ് ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. 1,45,843 പേര്‍ മരിച്ചു.

ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എഴുപത്തിരണ്ട് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.1,86,764 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിരണ്ട് ലക്ഷം കടന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com