കോവിഡ്: ഒമാനില്‍ ഏഴു പേര്‍ കൂടി മരിച്ചു

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 90,660 ആയി. 185 പേര്‍ കൂടി രോഗമുക്തി നേടി.
കോവിഡ്: ഒമാനില്‍ ഏഴു പേര്‍ കൂടി മരിച്ചു

മസ്‌കറ്റ്: ഇന്ന് ഒമാനില്‍ കോവിഡ് ബാധിച്ച് ഏഴ് പേര്‍ കൂടി മരിച്ചു. 438 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 90,660 ആയി. 185 പേര്‍ കൂടി രോഗമുക്തി നേടി.

ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 84113 ആയി. 92.7 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 797 ആയി. 488 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 184 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62 കോവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com