ലോകത്ത് 6.92 കോടി കോവിഡ് ബാധിതര്‍

24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്ത് 6.92 കോടി കോവിഡ് ബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ 6,92,05,721 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 15,74,705 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി എഴുപത്തിയൊമ്പത് ലക്ഷം കടന്നു.

അമേരിക്കയില്‍ പുതുതായി 2,20,271 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി അമ്പത്തിയെട്ട് ലക്ഷം കടന്നു. മരണസംഖ്യ 2,96,620 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റി രണ്ട് ലക്ഷം ആയി.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 98 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണം 1,41,735 ആയി. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷത്തില്‍ താഴെയായി. രാജ്യത്തെ രോഗമുക്തി നിരക്ക് 94 ശതമാനമായി ഉയര്‍ന്നു.

ബ്രസീലില്‍ ഇതുവരെ അറുപത്തിയേഴ് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 1,79,032 പേര്‍ മരിച്ചു. ഇതുവരെഅമ്പത്തിയൊമ്പത് ലക്ഷം പേര്‍ രോഗമുക്തി നേടി.

അതേസമയം, ഫൈസര്‍ കോവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് കാനഡയും അനുമതി നല്‍കി. ഫൈസര്‍ വാക്‌സിന് അനുമതി നല്‍കുന്ന മൂന്നാമത്തെ രാജ്യമാണ് കാനഡ. ഇതിന് മുമ്പ് യുകെയും ബഹ്റിനും വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയിരുന്നു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com