ലോകത്ത് 6.79 കോടി കോവിഡ് ബാധിതര്‍; മരണം 15,49,613

പുതുതായി അഞ്ച് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 15,49,613 പേര്‍ മരിച്ചു.
ലോകത്ത് 6.79 കോടി കോവിഡ് ബാധിതര്‍; മരണം 15,49,613

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ ആറ് കോടി എഴുപത്തിയൊമ്പത് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. പുതുതായി അഞ്ച് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 15,49,613 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി അറുപത്തിയൊമ്പത് ലക്ഷം കടന്നു.

അമേരിക്കയില്‍ 1,80,976 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി അമ്പത്തിമൂന്ന് ലക്ഷം കടന്നു. മരണസംഖ്യ 2,90,373 ആയി ഉയര്‍ന്നു. എണ്‍പത്തിയൊമ്പത് ലക്ഷം പേര്‍ രോഗമുക്തി നേടിയത്.

അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 97 ലക്ഷം പിന്നിട്ടു. മരണം 1.41 ലക്ഷവും പിന്നിട്ടു. നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷത്തില്‍ താഴെയായി. രാജ്യത്തെ രോഗമുക്തി നിരക്ക് 94 ശതമാനമായി ഉയര്‍ന്നുവെന്നത് ആശ്വാസം പകരുന്നു.

ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. അറുപത്തിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധിച്ചത്. 1,77,388 പേര്‍ മരിച്ചു. അമ്പത്തിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com