ഒമാനില്‍ 618 പേര്‍ക്ക് കൂടി കോവിഡ്

ഇതുവരെ രാജ്യത്ത് 1,14,434 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഒമാനില്‍ 618 പേര്‍ക്ക് കൂടി കോവിഡ്

മസ്‌കത്ത്: ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 618 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ രാജ്യത്ത് 1,14,434 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അഞ്ച് പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണസംഖ്യ 1208 ആയി ഉയര്‍ന്നു.

അതേസമയം, 24 മണിക്കൂറിനിടെ രാജ്യത്ത് 3063 പേര്‍ കോവിഡ് മുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 1,03,060 ആയി. ഒമാനിലെ കോവിഡ് രോഗമുക്തി നിരക്ക് 90 ശതമാനത്തിലെത്തിയതായും മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

Related Stories

Anweshanam
www.anweshanam.com