സൗദിയിൽ വ്യാഴാഴ്ച 593 കോവിഡ്​ കേസുകൾ

കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇത്
സൗദിയിൽ വ്യാഴാഴ്ച 593 കോവിഡ്​ കേസുകൾ

റിയാദ്​: സൗദി അറേബ്യയിൽ വ്യാഴാഴ്ച 593 കോവിഡ്​ കേസുകൾ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ആറുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇത്​​​. പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്‍തത്​ ജിദ്ദയിലാണ്.

24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 30 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4399 ആയി. 1203 പേരാണ് പുതിയതായി രോഗമുക്തി നേടിയത്​. രാജ്യത്തെ ആകെ കോവിഡ്​ ബാധിതരുടെ എണ്ണം 3,28,144ലെത്തിയെങ്കിലും അതിൽ 307207 പേരും സുഖം പ്രാപിച്ചു.

രാജ്യത്തെ രോഗമുക്തി നിരക്ക്​ 93.5 ശതമാനമായി​ ഉയർന്നു. വെറും 6.5 ശതമാനം ആളുകൾ മാത്രമേ രോഗബാധിതരായി അവശേഷിക്കുന്നുള്ളൂ. വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 16,538 ആയാണ്​ കുറഞ്ഞത്​​. ഇതിൽ തന്നെ 1180 പേർ മാത്രമേ ഗുരുതര സ്ഥിതിയിലുള്ളൂ​.

കഴിഞ്ഞ 24 മണിക്കൂറിനിടെ 49,035 കോവിഡ്​ ടെസ്റ്റുകൾ നടത്തി. ഇതുവരെ രാജ്യത്ത് നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 5,917,184 ആയി.

Related Stories

Anweshanam
www.anweshanam.com