ലോകത്ത് 5.43 കോടി കോവിഡ് ബാധിതര്‍; മരണം 13,17,343, ആശങ്കയില്‍ ലോകരാജ്യങ്ങള്‍

അഞ്ച് കോടി നാല്‍പത്തി മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 13,17,343 പേര്‍ മരിച്ചു.
ലോകത്ത് 5.43 കോടി കോവിഡ് ബാധിതര്‍; മരണം 13,17,343, ആശങ്കയില്‍ ലോകരാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. അഞ്ച് കോടി നാല്‍പത്തി മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 13,17,343 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി എഴുപത്തിയെട്ട് ലക്ഷം പിന്നിട്ടു.

അമേരിക്കയില്‍ ഇതുവരെ ഒരു കോടി പന്ത്രണ്ട് ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ രണ്ടരലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം 68,90,923 ആയി ഉയര്‍ന്നു.

അതേസമയം, ഇന്ത്യയില്‍ രോഗ ബാധിതരുടെ എണ്ണം 87,73,479 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 44,684 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 1,29,188 ആയി. നിലവില്‍ 4,80,719 പേരാണ് ചികിത്സയിലുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 81,63,572 ആയി ഉയര്‍ന്നു.

ബ്രസീലില്‍ ഇതുവരെ 58,48,959 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്. ഇതുവരെ 1,65,673 പേര്‍ രോഗം ബാധിച്ച് മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിരണ്ട് ലക്ഷം പിന്നിട്ടു.

Related Stories

Anweshanam
www.anweshanam.com