ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി പന്ത്രണ്ട് ലക്ഷം കടന്നു

ഇതുവരെ 5,12,30,299 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,68,881 പേര്‍ മരണമടഞ്ഞു.
ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി പന്ത്രണ്ട് ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം അഞ്ച് കോടി പന്ത്രണ്ട് ലക്ഷം കടന്നു. ഇതുവരെ 5,12,30,299 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,68,881 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി അറുപത് ലക്ഷം പിന്നിട്ടു.

അമേരിക്കയില്‍ ഇതുവരെ 1,04,19,012 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,44,424 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതുവരെ അറുപത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നിരുന്നു. പത്ത് ദിവസത്തിനിടെ പത്തുലക്ഷത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 45,903 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 5.09 ലക്ഷം പേരാണ് രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് 92.56 ശതമാനമായി.

ബ്രസീലില്‍ ഇതുവരെ അമ്പത്തിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 1,62,638 പേര്‍ മരിച്ചു. 50,64,344 പേര്‍ രോഗമുക്തി നേടി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com