സൗദി അറേബ്യയിൽ ഇന്ന് 492 പേർക്ക് കോവിഡ്; 27 മരണം
രാജ്യത്തെ ആകെ മരണസംഖ്യ 4512 ആയി
സൗദി അറേബ്യയിൽ ഇന്ന് 492 പേർക്ക് കോവിഡ്; 27 മരണം

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 492 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 27 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് രാജ്യത്തെ ആകെ മരണസംഖ്യ 4512 ആയി. 1060 രോഗികൾ കൂടി രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ കണ്ടെത്തിയ ആകെ പോസിറ്റീവ് കേസുകൾ 330246ഉം ആകെ രോഗമുക്തി 311499ഉം ആയി.

രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14235 ആയി കുറഞ്ഞു. അതിൽ 1133 പേരുടെ നില ഗുരുതരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 94.2 ശതമാനവും മരണ നിരക്ക് 1.4 ശതമാനവുമായി.

24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്. ഞായറാഴ്ച 43,652 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടത്തിയ മൊത്തം പരിശോധനകളുടെ എണ്ണം 60,93,601 ആയി.

Related Stories

Anweshanam
www.anweshanam.com