ലോകത്ത് 4.83 കോടി കോവിഡ് ബാധിതര്‍; ആശങ്കയില്‍ ലോകരാജ്യങ്ങള്‍

ഇതുവരെ 4,83,87,339 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ലോകത്ത് 4.83 കോടി കോവിഡ് ബാധിതര്‍; ആശങ്കയില്‍ ലോകരാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി എണ്‍പത്തി മൂന്ന് ലക്ഷം കടന്നു. ഇതുവരെ 4,83,87,339 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,29,542 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 3,46,33,159 ആയി ഉയര്‍ന്നു.

അമേരിക്കയില്‍ ഇതുവരെ തൊണ്ണൂറ്റിയേഴ് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,39,730 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിരണ്ട് ലക്ഷം പിന്നിട്ടു.

അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തിമൂന്ന് ലക്ഷം പിന്നിട്ടു. രാജ്യത്ത് കഴിഞ്ഞ ദിവസം 50,465 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,24,354പേരാണ് ആകെ മരിച്ചത്. നിലവില്‍ 5,28,428 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുളളത്. 77,10,630 പേര്‍ രോഗമുക്തി നേടി.

ബ്രസീലില്‍ ഇതുവരെ അമ്പത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,61,170 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത് ലക്ഷം കടന്നു.

Related Stories

Anweshanam
www.anweshanam.com