ലോകത്ത് 4.78 കോടി കോവിഡ് ബാധിതര്‍;12,19,686 മരണം, സ്ഥിതി അതീവ ഗുരുതരം

ഇതുവരെ 4,78,34,436 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,19,686 പേര്‍ മരണമടഞ്ഞു.
ലോകത്ത് 4.78 കോടി കോവിഡ് ബാധിതര്‍;12,19,686 മരണം, സ്ഥിതി അതീവ ഗുരുതരം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി എഴുപത്തിയെട്ട് ലക്ഷം കടന്നു. ഇതുവരെ 4,78,34,436 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,19,686 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 3,43,43,805 ആയി ഉയര്‍ന്നു.

അമേരിക്കയില്‍ ഇതുവരെ തൊണ്ണൂറ്റിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,38,637 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിരണ്ട് ലക്ഷം പിന്നിട്ടു.

അതേസമയം, ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം എണ്‍പത്തിരണ്ട് ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 45,230 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് 1,22,607 പേര്‍ മരിച്ചു. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 5,61,908 പേരാണ്. 75,44,798 പേര്‍ രോഗമുക്തി നേടി.

ബ്രസീലിലും രോഗ വ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ അമ്പത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,60,548 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത് ലക്ഷം കടന്നു.

Related Stories

Anweshanam
www.anweshanam.com