സൗദിയില്‍ ഇന്ന് 472 പേര്‍ക്ക് കൂടി കോവിഡ്; 26 മരണം

843 രോഗികള്‍ സുഖം പ്രാപിച്ചു
സൗദിയില്‍ ഇന്ന്  472 പേര്‍ക്ക് കൂടി കോവിഡ്; 26 മരണം

റിയാദ്: സൗദി അറേബ്യയില്‍ വെള്ളിയാഴ്ച 472 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകള്‍ 332329 ആയി. 26 പേര്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ മരിച്ചു. 843 രോഗികള്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 4625ഉം രോഗമുക്തരുടെ ആകെ എണ്ണം 315636ഉം ആയി.

രാജ്യത്തെ വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12068 ആയി കുറഞ്ഞു. ഇതില്‍ 1043 പേരുടെ നില ഗുരുതരമാണ്.

രാജ്യത്തെ രോഗമുക്തി നിരക്ക് 95 ശതമാനവും മരണ നിരക്ക് 1.4 ശതമാനവുമായി. വെള്ളിയാഴ്ച 38,698 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,275,557 ആയി.

Related Stories

Anweshanam
www.anweshanam.com