ഒമാനില്‍ 466 പേര്‍ക്ക് കൂടി കോവിഡ്

ഇതുവരെ 1,13,820 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.
ഒമാനില്‍ 466 പേര്‍ക്ക് കൂടി കോവിഡ്

മസ്‌കറ്റ്: ഒമാനില്‍ ഇന്ന് 466 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,13,820 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് രോഗം ബാധിച്ച് 13 പേര്‍ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആകെ മരണം 1203 ആയി.

അതേസമയം 329 പേര്‍ രോഗമുക്തി നേടി. 87.8 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 49 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ 435 കൊവിഡ് ബാധിതര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 182 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

Related Stories

Anweshanam
www.anweshanam.com