സൗദി അറേബ്യയില്‍ ഇന്ന് 461 പേര്‍ക്ക് കൂടി കോവിഡ്

769 പേര്‍ രോഗമുക്തി നേടി
സൗദി അറേബ്യയില്‍ ഇന്ന്  461 പേര്‍ക്ക് കൂടി കോവിഡ്

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 461 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 769 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി 95 ശതമാനമായി. രാജ്യത്ത് ആകെ സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ അഞ്ച് ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്. ബാക്കി മുഴുവന്‍ രോഗികളും സുഖം പ്രാപിച്ചു.

ആകെ റിപ്പോര്‍ട്ട് ചെയ്ത 332329 പോസിറ്റീവ് കേസുകളില്‍ 316405ഉം രോഗമുക്തി നേടി.

അതേസമയം, 30 പേര്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ മരിച്ചു. ആകെ മരണസംഖ്യ 4655 ആയി ഉയര്‍ന്നു. 1.4 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്. രാജ്യത്ത് വിവിധ ആശുപ്രതികളിലും മറ്റുമായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 11730 ആയാണ് കുറഞ്ഞത്. ഇതില്‍ 1035 പേരുടെ നില ഗുരുതരമാണ്.

ശനിയാഴ്ച 38,528 സാമ്പിളുകളുടെ പരിശോധന കൂടി നടന്നതോടെ രാജ്യത്ത് ഇതുവരെ നടന്ന മൊത്തം പരിശോധനകളുടെ എണ്ണം 6,314,085 ആയി.

Related Stories

Anweshanam
www.anweshanam.com