സൗദി അറേബ്യയില്‍ 450 പേര്‍ക്ക് കൂടി കോവിഡ്; 18 മരണം

474 പേര്‍ക്ക് വ്യാഴാഴ്ച രോഗമുക്തിയുണ്ടായി
സൗദി അറേബ്യയില്‍ 450 പേര്‍ക്ക് കൂടി കോവിഡ്; 18 മരണം

റിയാദ്: സൗദി അറേബ്യയില്‍ 450 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് റിയാദിലാണ്.

രോഗംബാധിച്ച് 18 പേര്‍ കൂടി ഇന്ന് മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5489 ആയി. മരണനിരക്ക് 1.6 ശതമാനമായി തുടരുകയാണ്

474 പേര്‍ക്ക് വ്യാഴാഴ്ച രോഗമുക്തിയുണ്ടായി. ആകെ റിപ്പോര്‍ട്ട് ചെയ്ത 349,386 പോസിറ്റീവ് കേസുകളില്‍ 336,068 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയര്‍ന്നു.

7829 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 763 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

Related Stories

Anweshanam
www.anweshanam.com