സൗദി അറേബ്യയിൽ ഇന്ന് 433 പേർക്ക് കോവിഡ്

468 പേർ രോഗമുക്തി നേടി
സൗദി അറേബ്യയിൽ ഇന്ന് 433 പേർക്ക് കോവിഡ്

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 433 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 468 പേർ രോഗമുക്തി നേടി.

ആകെ റിപ്പോർട്ട് ചെയ്ത 341,495 പോസിറ്റീവ് കേസുകളിൽ 327,795 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.1 ശതമാനമായി.

കോവിഡ് ബാധിച്ച് 17 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5144 ആയി. മരണനിരക്ക് 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8556 പേരാണ്. അതിൽ 835 പേരുടെ നില ഗുരുതരമാണ്.

വെള്ളിയാഴ്ച നടത്തിയ 53,032 ടെസ്റ്റ് ഉൾപ്പെടെ രാജ്യത്ത് ഇതുവരെ നടന്ന ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 7,267,825 ആയി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com