സൗദി അറേബ്യയിൽ 426 പേർക്ക് കൂടി കോവിഡ്; 15 മരണം

ആകെ മരണസംഖ്യ 5471 ആയി
സൗദി അറേബ്യയിൽ 426 പേർക്ക് കൂടി കോവിഡ്; 15 മരണം

റിയാദ്: സൗദി അറേബ്യയിൽ 426 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ഇന്ന് 15 പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5471 ആയി. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.

441 പേർ രോഗമുക്തരായി. ആകെ റിപ്പോർട്ട് ചെയ്ത 3,48,936 പോസിറ്റീവ് കേസുകളിൽ 3,35,594 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.2 ശതമാനമായി ഉയർന്നു.

7871 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിൽ കഴിയുന്നു. ഇതിൽ 736 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com