ലോകത്ത് 4,06,29,815 കോവിഡ് ബാധിതര്‍, ആശങ്കയില്‍ ലോകരാജ്യങ്ങള്‍

ഇതുവരെ 4,06,29,815 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 11,22,734 ആയി ഉയര്‍ന്നു.
ലോകത്ത് 4,06,29,815 കോവിഡ് ബാധിതര്‍, ആശങ്കയില്‍ ലോകരാജ്യങ്ങള്‍
Chiang Ying-ying

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി പിന്നിട്ടു. ഇതുവരെ 4,06,29,815 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 11,22,734 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി കടന്നുവെന്നത് ആശ്വാസം പകരുന്നു. അമേരിക്കയില്‍ രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 84 ലക്ഷം പിന്നിട്ടു. 2,25,198 പേര്‍ മരിച്ചു. രോഗമുക്തി നേചിയവരുടെ എണ്ണം അമ്പത്തി നാല് ലക്ഷം കടന്നു.

അതേസമയം, ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 46,790 കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് മാസത്തിനിടെ രാജ്യത്ത് ആദ്യമായാണ് 50,000ത്തില്‍ താഴെ കോവിഡ് രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു ഘട്ടത്തില്‍ 90,000നും മുകളില്‍ പ്രതിദിന നിരക്ക് ഉയര്‍ന്നിരുന്നു. 587 മരണമാണ് 24 മണിക്കൂറിനിടെയുണ്ടായത്. ഇതോടെ ആകെ മരണം 1,15,197 ആയി. ആകെ രോഗബാധിതരുടെ എണ്ണം 75,97,064 ആണ്. നിലവില്‍ ചികിത്സയിലുള്ളവര്‍ 7,48,538. 67,33,329 പേര്‍ രോഗമുക്തി നേടി. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 69,721 പേരാണ്.

ബ്രസീലില്‍ ഇതുവരെ 52 ലക്ഷത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,54,226 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 46,81,659 ആയി. യു.എ.ഇയില്‍ കഴിഞ്ഞദിവസം 915 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1295 പേര്‍ രോഗമുക്തരാവുകയും ചെയ്തു.കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗ വ്യാപനം ആയിരത്തിന് മുകളിലായിരുന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 1,16,517 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Related Stories

Anweshanam
www.anweshanam.com