നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനെതിരെ ബംഗ്ലാദേശില്‍ പ്രതിഷേധം; നാലുപേര്‍ കൊല്ലപ്പെട്ടു

പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷനില്‍ പ്രവേശിച്ച്‌ വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിയതിനെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു
നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനെതിരെ ബംഗ്ലാദേശില്‍ പ്രതിഷേധം; നാലുപേര്‍ കൊല്ലപ്പെട്ടു

ധാക്ക: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലദേശ് സന്ദര്‍ശനത്തിനിടെ വ്യാപക പ്രതിഷേധം. ചിറ്റഗോങ്ങില്‍ നടന്ന പ്രതിഷേധത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷനില്‍ പ്രവേശിച്ച്‌ വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിയതിനെ തുടര്‍ന്ന് പൊലീസ് കണ്ണീര്‍ വാതകവും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു.

പ്രധാനമന്ത്രിയുടെ സന്ദര്‍നത്തിനിടെ ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലും പ്രതിഷേധം ശക്തമായിരുന്നു.

പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് പരുക്കേറ്റു.

രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച രാവിലെ ധാക്കയിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ചര്‍ച്ച നടത്തുന്ന പ്രധാനമന്ത്രി ബംഗ്ലദേശിന്റെ സ്വാതന്ത്യ ആഘോഷങ്ങളിലും പങ്കെടുക്കും. കൊവിഡിനു ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com