കോവിഡ്: സൗദിയില്‍ 3989 പുതിയ കേസുകൾ; 40 മരണം

കോവിഡ്: സൗദിയില്‍ 3989 പുതിയ കേസുകൾ; 40 മരണം

റിയാദ്: സൗദിയില്‍ ഇന്ന് 3989 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സൗദിയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 1,83,243 ആയി വര്‍ധിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

സൗദിയിൽ കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 40 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണ സംഖ്യ 1,551 ആയി ഉയര്‍ന്നു.

ഇന്ന് 2627 പേര്‍ രോഗമുക്തരായിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 1,24,755 ആണ്. നിലവില്‍ ചികിത്സയിലുള്ളത് 56187 പേരാണ്. ഇവരില്‍ 2277 പേരുടെ നില ഗുരുതരവുമാണ്.

Related Stories

Anweshanam
www.anweshanam.com