സൗ​ദി അ​റേ​ബ്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ 39 മ​ര​ണം കൂ​ടി

രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 3,408 ആ​യി.
സൗ​ദി അ​റേ​ബ്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ 39 മ​ര​ണം കൂ​ടി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഞാ​യ​റാ​ഴ്ച 39 പേ​ര്‍ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ 3,408 ആ​യി. 1,227 പേ​ര്‍​ക്ക് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 2,466 പേ​രാ​ണ് സു​ഖം പ്രാ​പി​ച്ച​ത്. ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 2,98,542 പേ​രി​ല്‍ 2,66,953 പേ​രും സു​ഖം പ്രാ​പി​ച്ച​തോ​ടെ രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക് 89.4 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്നു.

28,181 പേ​ര്‍ മാ​ത്ര​മാ​ണ് രോ​ഗി​ക​ളാ​യി രാ​ജ്യ​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന​ത്. ഇ​തി​ല്‍ 1,774 പേ​ര്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

Related Stories

Anweshanam
www.anweshanam.com