സൗദി അറേബ്യയിലെ ഹായിലില്‍ നേരിയ ഭൂചലനം

റിക്ടര്‍ സ്‍കെയിലില്‍ 3.7 ആണ് തീവ്രത രേഖപ്പെടുത്തിയത്
സൗദി അറേബ്യയിലെ ഹായിലില്‍ നേരിയ ഭൂചലനം

റിയാദ്: സൗദി അറേബ്യയിലെ ഹായിലില്‍ ശനിയാഴ്‍ച പുലര്‍ച്ചെ ഭൂചലനം രേഖപ്പെടുത്തി. ഹായിലിന് വടക്ക് ഭാഗത്തായി പുലര്‍ച്ചെ 1.31നാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‍കെയിലില്‍ 3.7 ആണ് തീവ്രത രേഖപ്പെടുത്തിയത്.

ഹായിലില്‍ നിന്ന് 46 കിലോമീറ്റര്‍ അകലെ ഭൗമോപരിതലത്ത് നിന്ന് ഏഴ് കിലോമീറ്റര്‍ താഴ്‍ചയിലായിരുന്നു പ്രഭവ കേന്ദ്രമെന്ന് സൗദി ജിയോളജിക്കല്‍ സര്‍വേ ട്വിറ്ററിലൂടെ അറിയിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com