സൗദി അറേബ്യയിൽ ഇന്ന് 367 പുതിയ കോവിഡ് കേസുകള്‍ കൂടി

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3,999 പേർ നിലവിൽ ചികിത്സയിലുണ്ട്
സൗദി അറേബ്യയിൽ ഇന്ന് 367 പുതിയ കോവിഡ് കേസുകള്‍ കൂടി

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 367 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ച് ഏഴ് പേര്‍ കൂടി മരിച്ചു. ഇവരില്‍ 277 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,85,020 ആയി. ഇവരിൽ 3,74,412 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,609 ആയി.

രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3,999 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 584 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ രോഗ മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com