ലോകത്ത് 3.56 കോടി കോവിഡ് ബാധിതര്‍

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്.
ലോകത്ത് 3.56 കോടി കോവിഡ് ബാധിതര്‍
Victor R. Caivano

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതുവരെ മൂന്ന് കോടി അമ്പത്തിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് 10,45,849 പേര്‍ മരിച്ചു. ആകെരോഗമുക്തി നേടിയവരുടെ എണ്ണം 2,6859,361 ആയി ഉയര്‍ന്നു.

അമേരിക്കയില്‍ ഏഴുപത്തിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 214,994 പേര്‍ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,890,263 ആയി.

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 61,267 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. 884 പേര്‍ ഒരു ദിവസത്തിനിടെ രോഗം ബാധിച്ച് മരിച്ചു. കഴിഞ്ഞ ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേസുകളുടെ എണ്ണത്തിലും മരണത്തിലും കുറവ് വന്നിട്ടുണ്ട്. 66,85,083 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 9,19,023 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 9,34,427 പേരായിരുന്നു കഴിഞ്ഞ ദിവസം കോവിഡ് ബാധിതരായി ചികിത്സയിലുണ്ടായിരുന്നത്. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 1,03,569 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടത്.

രോഗബാധിതരുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്ത് ഇപ്പോഴും ബ്രസീലാണ്. രാജ്യത്ത് ഇതുവരെ 4,940,499 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 146,773 ആയി.4,295,302 പേര്‍ രോഗമുക്തി നേടി.

Related Stories

Anweshanam
www.anweshanam.com