സൗദി അറേബ്യയിൽ 337 പേർക്ക് കൂടി കോവിഡ്

രോഗ ബാധിതരിൽ 346 പേർ സുഖം പ്രാപിച്ചു
സൗദി അറേബ്യയിൽ 337 പേർക്ക് കൂടി കോവിഡ്

റിയാദ്: സൗദി അറേബ്യയിൽ 337 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗ ബാധിതരിൽ 346 പേർ സുഖം പ്രാപിച്ചു. ചികിത്സയിലായിരുന്ന നാല് പേരാണ് മരിച്ചത്.

രാജ്യത്ത് ഇതുവരെ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,74,366 ആയി. ഇതിൽ 3,65,363 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6454 ആയി.

2549 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 497 പേരുടെ നില ഗുരുതരമാണ്. ചികിത്സയിലുള്ള ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com