ലോകത്ത് 3.35 കോടി കോവിഡ് ബാധിതര്‍; മരണം 1,006,090, സ്ഥിതി അതീവ ഗുരുതരം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 33,542,471 ആയി ഉയര്‍ന്നു. മരണസംഖ്യയും കുതിച്ചുയരുകയാണ്.
ലോകത്ത് 3.35 കോടി കോവിഡ് ബാധിതര്‍; മരണം 1,006,090, സ്ഥിതി അതീവ ഗുരുതരം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 33,542,471 ആയി ഉയര്‍ന്നു. മരണസംഖ്യയും കുതിച്ചുയരുകയാണ്. 1,006,090 പേരാണ് രോഗം ബാധിച്ച് ഇതുവരെ മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം 24,869,295 ആയി. അമേരിക്കയില്‍ ഇതുവരെ 7,361,293 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 209,777 പേര്‍ മരിച്ചു. 4,606,404 രോഗമുക്തി നേടി.

ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 61 ലക്ഷവും മരണം 96,000വും കടന്നു. രാജ്യത്ത് കോവിഡ് മുക്തരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 11 ദിവസത്തിനിടെ 10 ലക്ഷം പേര്‍ രോഗമുക്തരായി. കഴിഞ്ഞ ദിവസം 74,893 പേര്‍ക്ക് രോഗം ഭേദമായി. രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടേതിനേക്കാള്‍ 5 മടങ്ങ് കൂടുതലാണ്. രോഗമുക്തി നിരക്ക് 82.58 ശതമാനമായി ഉയര്‍ന്നു.

ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഇതുവരെ 4,748,327 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 142,161 പേര്‍ മരിച്ചു. സുഖം പ്രാപിച്ചവരുടെ എണ്ണം 4,084,182 ആയി ഉയര്‍ന്നു.

Related Stories

Anweshanam
www.anweshanam.com