ലോകത്ത് 3.30 കോടി കോവിഡ് രോഗബാധിതര്‍; മരണം 998,276, സ്ഥിതി അതീവ ഗുരുതരം

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 33,046,290 ആയി ഉയര്‍ന്നു.
ലോകത്ത് 3.30 കോടി കോവിഡ് രോഗബാധിതര്‍; മരണം 998,276, സ്ഥിതി അതീവ ഗുരുതരം
Victor R. Caivano

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 33,046,290 ആയി ഉയര്‍ന്നു. ഇതുവരെ 998,276 പേരാണ് വൈറസ് ബാധമൂലം മരണമടഞ്ഞത്. 24,401,384 പേര്‍ രോഗമുക്തി നേടിയെന്നത് ആശ്വാസം പകരുന്നു.

രോഗബാധിതരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയില്‍ ഇതുവരെ 7,287,521 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 209,177 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 4,524,108 ആയി.

ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 59 ലക്ഷം പിന്നിട്ടു. ഇതുവരെ 94000 പേര്‍ മരിച്ചു. രാജ്യത്തെ കോവിഡ് രോഗമുക്തരുടെ എണ്ണം 50 ലക്ഷത്തോടടുക്കുന്നു. കഴിഞ്ഞദിവസം 93,420 പേര്‍ രോഗ മുക്തി നേടി. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 48,49,584 ആയി ഉയര്‍ന്നു. 82.14 ശതമാനമാണ് രോഗമുക്തി നിരക്ക്.

രോഗബാധിതരുടെ എണ്ണത്തില്‍ ഇപ്പോഴും മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. രാജ്യത്ത് ഇതുവരെ 4,718,115 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 141,441 പേര്‍ മരിച്ചു. സുഖംപ്രാപിച്ചവരുടെ എണ്ണം 4,050,837 ആയി ഉയര്‍ന്നു.

Related Stories

Anweshanam
www.anweshanam.com