യുഎഇയില്‍ 3,276 പേര്‍ക്ക് കൂടി കോവിഡ്

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേര്‍ വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎഇയില്‍ 3,276 പേര്‍ക്ക് കൂടി കോവിഡ്
Antonio Calanni

അബുദാബി: യുഎഇയില്‍ 3,276 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12 പേര്‍ വൈറസ് ബാധിച്ച് മരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 4,041 പേര്‍ രോഗമുക്തരാവുകയും ചെയ്തു.

പുതിയതായി നടത്തിയ 1,50,706 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. 2.65 കോടിയിലധികം കൊവിഡ് പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തിയിട്ടുണ്ട്. രാജ്യത്ത്് ഇതുവരെ 3,23,402 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 3,01,081 പേര്‍ ഇതിനോടകം രോഗമുക്തരായി. ആകെ 914 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. നിലവില്‍ രാജ്യത്ത് 21,407 കൊവിഡ് രോഗികള്‍ ചികിത്സയിലുണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com