ലോകത്ത് 3.17 കോടി കോവിഡ് ബാധിതര്‍; ആശങ്കയില്‍ രാജ്യങ്ങള്‍

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു.
ലോകത്ത് 3.17 കോടി കോവിഡ് ബാധിതര്‍; ആശങ്കയില്‍ രാജ്യങ്ങള്‍
Victor R. Caivano

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ 31,764,453 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 974,582 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 23,371,766 ആയി ഉയര്‍ന്നു.

അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം പിന്നിട്ടു. 7,097,879 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 205,471 ആയി.4,346,110 പേരാണ് ഇതുവരെ സുഖം പ്രാപിച്ചത്.

രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. രാജ്യത്ത് രോഗമുക്തി നിരക്കില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ ഒരു ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. 45 ലക്ഷത്തോളം പേരാണ് ഇതുവരെ രോഗമുക്തരായത്. ഇന്ത്യയില്‍ ആകെ രോഗികളുടെ എണ്ണം 56 ലക്ഷം കടന്നു. മരണം 90,000 ത്തിനടുത്തെത്തി.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ ബ്രസീല്‍ തന്നെയാണ് ഇപ്പോഴും മൂന്നാം സ്ഥാനത്ത്. രാജ്യത്ത് ഇതുവരെ 4,595,335 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 138,159 പേര്‍ മരിച്ചു. 3,945,627 പേര്‍ രോഗമുക്തി നേടി.

Related Stories

Anweshanam
www.anweshanam.com