പിടിമുറുക്കി കോവിഡ്: ലോകത്ത് 31,227,480 കോവിഡ് ബാധിതര്‍; 965,030 മരണം

ആകെ ബാധിതരുടെ എണ്ണം 31,227,480 ആയി ഉയര്‍ന്നു. 965,030 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 22,821,301 പേര്‍ രോഗമുക്തി നേടി.
പിടിമുറുക്കി കോവിഡ്: ലോകത്ത് 31,227,480 കോവിഡ് ബാധിതര്‍; 965,030 മരണം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ആകെ ബാധിതരുടെ എണ്ണം 31,227,480 ആയി ഉയര്‍ന്നു. 965,030 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 22,821,301 പേര്‍ രോഗമുക്തി നേടി.

അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം എഴുപത് ലക്ഷം കടന്നു. ഇതുവരെ 7,004,768 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 204,118 ആയി ഉയര്‍ന്നു. 4,250,140 പേര്‍ സുഖം പ്രാപിച്ചു.

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 92,605 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം പിന്നിട്ടു. ഇന്നലെ മാത്രം 1,133 പേര്‍ മരിച്ചതോടെ ആകെ മരണം 86,752 ആയി. 10,10,824 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 43,03,044 രോഗമുക്തി നേടി. ബ്രസീലില്‍ 4,544,629 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 136,895 ആയി. 3,851,227 പേര്‍ സുഖം പ്രാപിച്ചു.

Related Stories

Anweshanam
www.anweshanam.com