സൗദി അറേബ്യയിൽ ഇന്ന് 303 പുതിയ കോവിഡ് കേസുകൾ

കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 297 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി
സൗദി അറേബ്യയിൽ ഇന്ന് 303 പുതിയ കോവിഡ് കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 303 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. മൂ​ന്നു​പേ​ര്‍ മ​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 297 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഇ​തോ​ടെ രാ​ജ്യ​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്ത കോ​വി​ഡ് കേ​സു​ക​ളു​ടെ ആ​കെ എ​ണ്ണം 3,692,48 ഉം ​രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 360697 ഉം ​ആ​യി.

ആ​കെ മ​ര​ണ​സം​ഖ്യ 6,389 ആ​യി ഉ​യ​ര്‍​ന്നു. ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ എ​ണ്ണം 2,162 ആ​യി കു​റ​ഞ്ഞു. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 395 ആ​ണ്. ഇ​വ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ്. ബാ​ക്കി​യു​ള്ള​വ​രു​ടെ ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മാ​ണ്. രാ​ജ്യ​ത്തെ കൊ​വി​ഡ് മു​ക്തി നി​ര​ക്ക് 97.7 ശ​ത​മാ​ന​വും മ​ര​ണ​നി​ര​ക്ക് 1.7 ശ​ത​മാ​ന​വും ആ​ണ്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com