സ്‌ഫോടനത്തില്‍ 30 തീവ്രവാദികള്‍ കൊല്ലപ്പെട്ടു; അപകടം ബോംബുണ്ടാക്കാന്‍ പഠിപ്പിക്കുന്നതിനിടെ

ആറ് വിദേശികളുള്‍പ്പടെ 30 പേര്‍ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാന്‍ നാഷണല്‍ ആര്‍മി അറിയിച്ചു.
സ്‌ഫോടനത്തില്‍ 30 തീവ്രവാദികള്‍ കൊല്ലപ്പെട്ടു;  അപകടം ബോംബുണ്ടാക്കാന്‍ പഠിപ്പിക്കുന്നതിനിടെ

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ബോംബുണ്ടാക്കാന്‍ പഠിപ്പിക്കുന്നതിനിടെ 30 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ബാല്‍ക് പ്രവിശ്യയിലെ പള്ളിയിലാണ് സംഭവം. ആറ് വിദേശികളുള്‍പ്പടെ 30 പേര്‍ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാന്‍ നാഷണല്‍ ആര്‍മി അറിയിച്ചു.

സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട വിദേശികളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്ന് അഫ്ഗാന്‍ സൈന്യം അറിയിച്ചു. ഇവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം ചിതറിപോയെന്ന് സൈന്യം വ്യക്തമാക്കി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com