സൗദി അറേബ്യയിൽ 232 പുതിയ കോവിഡ് കേസുകള്‍

ആകെ കോവിഡ് കേസുകളുടെ എണ്ണം 3,57,360 ആയി
സൗദി അറേബ്യയിൽ 232 പുതിയ കോവിഡ് കേസുകള്‍

റിയാദ്​: സൗദി അറേബ്യയിൽ 232 പേർക്ക് പുതിയതായി​ കോവിഡ് സ്ഥിരീകരിച്ചു​. ആകെ കോവിഡ് കേസുകളുടെ എണ്ണം 3,57,360 ആയി.

രോഗം​ ബാധിച്ച്​ രാജ്യത്ത്​ വിവിധയിടങ്ങളിലായി 12 പേർ മരിച്ചു. ആകെ മരണസംഖ്യ 5896 ആണ്​. മരണനിരക്ക്​ 1.6 ശതമാനവുമായി തുടരുന്നു

393 പേർ രോഗമുക്തരായി. രോഗമുക്തരുടെ ആകെ എണ്ണം 3,46,802 ആയി ഉയർന്നു. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.8 ശതമാനമായി.

അസുഖ ബാധിതരായി രാജ്യത്ത്​ അവശേഷിക്കുന്നവരുടെ എണ്ണം 4662 ആയി കുറഞ്ഞു. ഇതിൽ 659 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

Related Stories

Anweshanam അന്വേഷണം
www.anweshanam.com