സൗദി അറേബ്യയിൽ 220 പേർക്ക് കൂടി കോവിഡ്; 13 മരണം

401 പേർ കോവിഡ് മുക്തരായി
സൗദി അറേബ്യയിൽ 220 പേർക്ക് കൂടി കോവിഡ്; 13 മരണം

റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 220 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് കേസുകളുടെ എണ്ണം 3,56,911 ആയി. 401 പേർ കോവിഡ് മുക്തരായി. രോഗമുക്തരുടെ ആകെ എണ്ണം 3,46,023 ആയി ഉയർന്നു.

രോഗം ബാധിച്ച് 13 പേർ മരിച്ചു. ആകെ മരണസംഖ്യ 5870 ആണ്.

ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ എണ്ണം 5018 ആയി കുറഞ്ഞു. ഇതിൽ 675 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.7 ശതമാനമായി. മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com