സൗദി അറേബ്യയിൽ 209 പേർക്ക് കൂടി കോവിഡ്

289 പേർ കോവിഡ് മുക്തരായി
 സൗദി അറേബ്യയിൽ 209 പേർക്ക് കൂടി കോവിഡ്

റിയാദ്: സൗദി അറേബ്യയിൽ 209 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് കേസുകളുടെ എണ്ണം 358922 ആയി.

289 പേർ കോവിഡ് മുക്തരായി. രോഗമുക്തരുടെ ആകെ എണ്ണം 349168 ആയി ഉയർന്നു.

അതെസമയം, രാജ്യത്ത് വിവിധയിടങ്ങളിലായി 12 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ മരണസംഖ്യ 5977 ആണ്.

രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 97.3 ശതമാനമായി ഉയർന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 3777 പേർ മാത്രമാണ്. ഇതിൽ 577 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com