യുഎഇയില്‍ 1898 പുതിയ കോവിഡ് കേസുകള്‍

ഇന്ന് രാജ്യത്ത് ഏഴ് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്
യുഎഇയില്‍ 1898 പുതിയ കോവിഡ് കേസുകള്‍

അബുദാബി: യുഎഇയില്‍ ഇന്ന് 1898 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാജ്യത്ത് ഏഴ് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ചികിത്സയിലായിരുന്ന 2438 പേര്‍ രോഗമുക്തരായി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,05,579 കോവിഡ് പരിശോധനകള്‍ യുഎഇയില്‍ നടത്തി. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 4,28,295 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 4,08,085 പേരാണ് രോഗമുക്തരായത്.

1402 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ രാജ്യത്ത് 18,808 കോവിഡ് രോഗികളുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള് സൂചിപ്പിക്കുന്നത്‍.

No stories found.
Anweshanam അന്വേഷണം
www.anweshanam.com