കോവിഡ്: ഒമാനില്‍ 1722 പേര്‍ക്ക് കൂടി രോഗബാധ; മരണം 28

നിലവില്‍ 91.3 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.
കോവിഡ്: ഒമാനില്‍ 1722 പേര്‍ക്ക് കൂടി രോഗബാധ; മരണം 28

മസ്‌കത്ത്: രാജ്യത്ത് 1722 പേര്‍ക്ക പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ആകെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 93475 ആയി. 85418 പേര്‍ ഇതുവരെ രോഗമുക്തി നേടി.

കഴിഞ്ഞ 72 മണഇക്കൂറിനിടെ 28 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് മരണം 846 ആയി. 770 പേര്‍ രോഗമുക്തി നേടി. നിലവില്‍ 91.3 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ 554 കോവിഡ് രോഗികളാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 172 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

Related Stories

Anweshanam
www.anweshanam.com