പിടിമുറുക്കി കോവിഡ്: ലോകത്ത് 15.41 കോടി കോവിഡ് ബാധിതര്‍, ആശങ്കയില്‍

രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്.
പിടിമുറുക്കി കോവിഡ്: ലോകത്ത് 15.41 കോടി കോവിഡ് ബാധിതര്‍, ആശങ്കയില്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം കുത്തനെ ഉയരുകയാണ്. ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം പതിനഞ്ച് കോടി നാല്‍പത്തിയൊന്ന് ലക്ഷം പിന്നിട്ടു. ഇന്നലെമാത്രം 6.30 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 32 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിമൂന്ന് ലക്ഷം കടന്നു.

രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 5.91 ലക്ഷമായി ഉയര്‍ന്നു.

അതേസമയം, ഇന്ത്യയില്‍ കോവിഡ് കേസുകള്‍ മൂന്നരലക്ഷത്തിന് മുകളില്‍. ഇന്നലെ 3 ,57,229 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,02,82,833 ആയി. 3449 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 2,22,408 ആയി. നിലവില്‍ 34,47,133 പേരാണ് ചികിത്സയില്‍ ഉള്ളത്. 3,20,289 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. 15,89,32,921 പേര്‍ വാക്സിന്‍ സ്വീകരിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 48,621 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ഒരു കോടി നാല്‍പ്പത്തിയേഴ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇന്നലെ മാത്രം 30000ത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com