ലോകത്ത് 15.19 കോടി കോവിഡ് ബാധിതര്‍; മരണം 31.63 ലക്ഷം

രോഗമുക്തി നേടിയവരുടെ എണ്ണം പന്ത്രണ്ടര കോടി കടന്നു.
ലോകത്ത് 15.19 കോടി കോവിഡ് ബാധിതര്‍; മരണം 31.63 ലക്ഷം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം കുത്തനെ ഉയരുകയാണ്. ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം പതിനഞ്ച് കോടി പത്തൊന്‍പത് ലക്ഷം പിന്നിട്ടു. ഇന്നലെമാത്രം 8.30 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 31.93 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം പന്ത്രണ്ടര കോടി കടന്നു.

രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി മുപ്പത്തിയൊന്ന്് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 5.90 ലക്ഷമായി ഉയര്‍ന്നു.

അതേസമയം, ഇന്ത്യയില്‍ നാല് ലക്ഷവും കടന്ന് രോഗബാധ. ഇന്നലെ 4,01,993 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3523 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 2,99,988 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. 1,91,64, 969 പേര്‍ക്ക് രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 2,11,853 മരണം രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചു. ഇതുവരെ 15,49,89,635 പേര്‍ വാക്സിന്‍ സ്വീകരിച്ചു. മഹാരാഷ്ട്രയില്‍ മാത്രം 62, 919 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 828 മരണം കഴിഞ്ഞ 24 മണിക്കൂറിനിടെ ഉണ്ടായി.

ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ഒരു കോടി നാല്‍പ്പത്തിയാറ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. മരണസംഖ്യ 4.04ലക്ഷമായി ഉയര്‍ന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com