യുഎഇയില്‍ 1,506 പുതിയ കോവിഡ് കേസുകള്‍

1,475 പേര്‍ ഇന്ന് രോഗമുക്തി നേടി
യുഎഇയില്‍ 1,506 പുതിയ കോവിഡ് കേസുകള്‍
Antonio Calanni

അബുദാബി: യുഎഇയില്‍ 1,506 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 2,04,369 ആയി.

1,475 പേര്‍ ഇന്ന് രോഗമുക്തി നേടി. 1,81,400 പേരാണ് ആകെ രോഗമുക്തരായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് കോവിഡ് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ 662 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 153,157 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. നിലവില്‍ 22,307 കൊവിഡ് രോഗികള്‍ യുഎഇയിലുണ്ട്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com