ലോകത്ത് 15 കോടി കോവിഡ് ബാധിതര്‍; മരണം 31.63 ലക്ഷം

മരണസംഖ്യ 31.63 ലക്ഷം പിന്നിട്ടു.
ലോകത്ത് 15 കോടി കോവിഡ് ബാധിതര്‍; മരണം 31.63 ലക്ഷം

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം കുത്തനെ ഉയരുകയാണ്. ഇതുവരെ വൈറസ് ബാധിച്ചവരുടെ എണ്ണം പതിനഞ്ച് കോടി പിന്നിട്ടു. ഇന്നലെമാത്രം 8.85 ലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 31.63 ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം പന്ത്രണ്ടര കോടി കടന്നു.

രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി ഇരുപത്തിയൊന്‍പത് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 5.88 ലക്ഷമായി ഉയര്‍ന്നു.

അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,79,257 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 3645 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 2,69,507 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. ഇതോടെ രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1,83,76,524 ആയി.നിലവില്‍ 30,84,814 പേര്‍ ചികിത്സയിലുണ്ട്. പതിനഞ്ച കോടിയോളം വാക്സിന്‍ ഇതുവരെ വിതരണം ചെയ്തു. ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ഒരു കോടി നാല്‍പ്പത്തിയഞ്ച് ലക്ഷം രോഗബാധിതരാണ് ഉള്ളത്. മരണസംഖ്യ 3.98ലക്ഷമായി ഉയര്‍ന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com