ആശങ്ക തുടരുന്നു: ലോകത്ത് 14.12 കോടി കോവിഡ് ബാധിതര്‍

ഇന്നലെമാത്രം ഏഴര ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ആശങ്ക തുടരുന്നു: ലോകത്ത് 14.12 കോടി കോവിഡ് ബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം പതിനാല് കോടി പന്ത്രണ്ട് ലക്ഷം പിന്നിട്ടു. ഇന്നലെമാത്രം ഏഴര ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 30 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനൊന്ന് കോടി പിന്നിട്ടു.

രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടി ഇരുപത്തിമൂന്ന് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 5.80 ലക്ഷം പേര്‍ മരിച്ചു.

അതേസമയം,ഇന്ത്യയില്‍ പ്രതിദിന രോഗികളുടെ എണ്ണം രണ്ടരലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 ,61,500 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .1501 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 1,38,423 പേര്‍ രോഗമുക്തരായി. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 1 ,47 ,88 ,209 ആയി. നിലവില്‍ 18,01,316 പേര്‍ ചികിത്സയിലുണ്ട്. 12 ,26 ,22 ,590 പേര്‍ ഇതുവരെ വാക്സിന്‍ സ്വീകരിച്ചു.ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ഒരു കോടി മുപ്പത്തിയൊന്‍പത് ലക്ഷം രോഗബാധിതരാണ് ഉള്ളത്. മരണസംഖ്യ 3.71 ലക്ഷമായി ഉയര്‍ന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com