യുഎഇയില്‍ ഇന്ന് 1359 പേര്‍ക്ക് കൂടി കോവിഡ്

ഇതുവരെ 125,123 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്.
യുഎഇയില്‍ ഇന്ന് 1359 പേര്‍ക്ക് കൂടി കോവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 1,359 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 125,123 പേര്‍ക്കാണ് രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടുപേര്‍ കൂടി മരിച്ചു.

അതേസമയം, രോഗമുക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 2,037 പേരാണ് രോഗമുക്തി നേടിയത്. 477 പേരാണ് രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 5,715 പേര്‍ ചികിത്സയിലാണ്. 118,058 പരിശോധനകള്‍ കൂടി പുതുതായി നടത്തി. ഇതോടെ രാജ്യത്തെ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം 12.4 ദശലക്ഷത്തിലധികമായതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Related Stories

Anweshanam
www.anweshanam.com