പിടിമുറുക്കി കോവിഡ്: ലോകത്ത് 13.31 കോടി രോഗബാധിതര്‍

രോഗമുക്തി നേടിയവരുടെ എണ്ണം പത്ത് കോടി കടന്നു.
പിടിമുറുക്കി കോവിഡ്: ലോകത്ത് 13.31 കോടി രോഗബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ പതിമൂന്ന് കോടി മുപ്പത്തിയൊന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 28.89 ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പത്ത് കോടി കടന്നു.

രോഗബാധിതര്‍ ഏറ്റവും കൂടുതലുള്ള അമേരിക്കയില്‍ മൂന്ന് കോടി പതിനഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് 5.70 ലക്ഷം പേരാണ് രോഗം ബാധിച്ച് മരിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിയൊന്ന് ഉയര്‍ന്നു. 3.37 ലക്ഷം പേര്‍ മരിച്ചു.

അതേസമയം, ഇന്ത്യയിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തിയെട്ട് ലക്ഷമായി ഉയര്‍ന്നു. ആകെ മരണസംഖ്യ 1.66 ലക്ഷമായി ഉയര്‍ന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com