കോവിഡ്: ഒമാനില്‍ 13 പേര്‍ കൂടി മരിച്ചു; 776 പേര്‍ക്ക് രോഗമുക്തി

ഇതുവരെ 1,10,594 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്.
കോവിഡ്: ഒമാനില്‍ 13 പേര്‍ കൂടി മരിച്ചു; 776 പേര്‍ക്ക് രോഗമുക്തി

മസ്‌കത്ത്: ഒമാനില്‍ ഇന്ന് 641 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,10,594 പേര്‍ക്കാണ് രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 776 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 9,64,00 ആയി ഉയര്‍ന്നു. 87.1 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

അതേസമയം, 13 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ആകെമരണസംഖ്യ 1114 ആയി. 504 പേരാണ് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 201 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 24 മണിക്കൂറിനുള്ളില്‍ 50 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Related Stories

Anweshanam
www.anweshanam.com