യുഎഇയില്‍ 1,292 പുതിയ കോവിഡ് കേസുകള്‍; നാല് മരണം

ചികിത്സയിലായിരുന്ന 890 പേര്‍ രോഗമുക്തരായി
യുഎഇയില്‍ 1,292 പുതിയ കോവിഡ് കേസുകള്‍; നാല് മരണം

അബുദാബി: യുഎഇയില്‍ 1,292 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ മരണം 542 ആയി.

അതേസമയം ചികിത്സയിലായിരുന്ന 890 പേര്‍ രോഗമുക്തരായി.

രാജ്യത്ത് ഇതുവരെ 154,101 പേര്‍ക്ക് ഇതുവരെ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 145,537 പേരും ഇതിനോടകം രോഗമുക്തരായി. നിലവില്‍ 8,022 രോഗികള്‍ ചികിത്സയിലുണ്ട്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 116,396 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ ഒന്നര കോടിയിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്.

Related Stories

Anweshanam
www.anweshanam.com