യുഎഇയില്‍ 1,262 പേര്‍ക്ക് കൂടി കോവിഡ്

771 പേര്‍ രോഗമുക്തരായി
യുഎഇയില്‍ 1,262 പേര്‍ക്ക് കൂടി കോവിഡ്

അബുദാബി: യുഎഇയില്‍ 1,262 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 771 പേര്‍ രോഗമുക്തരായി. പുതിയതായി നടത്തിയ 133,003 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

രാജ്യത്ത് ഇതുവരെ 157,785 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 148,080 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. 548 മരണങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

നിലവില്‍ രാജ്യത്ത് 9,157 കോവിഡ് രോഗികള്‍ ചികിത്സയിലുണ്ട്.

Related Stories

Anweshanam
www.anweshanam.com