ലോകത്ത് 12.38 കോടി കോവിഡ് ബാധിതര്‍

ഇതുവരെ പന്ത്രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ലോകത്ത് 12.38 കോടി കോവിഡ് ബാധിതര്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ കുതിച്ചുയരുകയാണ്. ഇതുവരെ പന്ത്രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 27.27 ലക്ഷം കടന്നു.

അമേരിക്ക, ബ്രസീല്‍,ഇന്ത്യ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടിയിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം നാല്‍പതിനായിരത്തിലധികം പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ എഴുപത് ലക്ഷത്തിലധികം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. അഞ്ചര ലക്ഷത്തിലധികം പേര്‍ മരിച്ചു.

അതേസമയം, ബ്രസീലില്‍ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി പത്തൊമ്പത് ലക്ഷം പിന്നിട്ടു. 2.94 ലക്ഷം പേര്‍ മരിച്ചു. നാല്‍പതിനായിരത്തിലധികം കേസുകള്‍ ഇന്നലെമാത്രം റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് ഒരു കോടി പതിനാറ് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1.60 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ മൂന്ന് ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com