ലോകത്ത് 12.34 കോടി കോവിഡ് ബാധിതര്‍; ആശങ്കയില്‍ ലോകരാജ്യങ്ങള്‍

24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്ത് 12.34 കോടി കോവിഡ് ബാധിതര്‍; ആശങ്കയില്‍ ലോകരാജ്യങ്ങള്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ കുതിച്ചുയരുകയാണ്. ഇതുവരെ പന്ത്രണ്ട് കോടി മുപ്പത്തിനാല് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരകരിച്ചത്. 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 27 ലക്ഷം കടന്നു.

അമേരിക്ക, ബ്രസീല്‍,ഇന്ത്യ എന്നീ രാജ്യങ്ങളാണ് രോഗബാധിതരുടെ എണ്ണത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ മൂന്ന് കോടിയിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 50000 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ എഴുപത് ലക്ഷത്തിലധികം പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. അഞ്ചര ലക്ഷത്തിലധികം പേര്‍ മരിച്ചു.

അതേസമയം, ബ്രസീലില്‍ ഇന്നലെ മാത്രം 70,000ത്തോളം പേര്‍ക്കാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി പത്തൊമ്പത് ലക്ഷം പിന്നിട്ടു. 2.92ലക്ഷം പേര്‍ മരിച്ചു. ഇന്ത്യയിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത് ഒരു കോടി പതിനഞ്ച് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ 1.59 ലക്ഷമായി ഉയര്‍ന്നു. നിലവില്‍ രണ്ടര ലക്ഷത്തിലധികം പേര്‍ ചികിത്സയിലുണ്ട്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com